¡Sorpréndeme!

മറുചോദ്യം ചോദിച്ച് പോലീസിനെ ഞെട്ടിച്ച് ജയമോൾ | Oneindia Malayalam

2018-01-25 889 Dailymotion

കുരീപ്പള്ളിയില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി ജിത്തു ജോബിനെ കൊലപ്പെടുത്തി കത്തിച്ച കേസില്‍ പ്രതിയായ അമ്മ ജയമോളെ പോലീസ് വിശദമയി ചോദ്യം ചെയ്യുന്നു. പരവൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജയമോളെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തതിന് പിന്നാലെയാണ് വിശദമായ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. എന്നാല്‍ പോലീസിന്റെ ചോദ്യങ്ങള്‍ക്ക് യാതൊരു കൂസലുമില്ലാതെ ജയമോള്‍ മറുപടി പറയുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ചില ചോദ്യങ്ങള്‍ അവര്‍ പോലീസിനോട് തിരിച്ചുചോദിക്കുകയും ചെയ്തു. ഇതോടെ പോലീസ് ആശയക്കുഴപ്പത്തിലായിട്ടുണ്ട്.ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മുതല്‍ ജയമോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഇവരെ വിശദമായി ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പോലീസ് കരുതല്‍ തെറ്റിയിട്ടുണ്ട്. മൂന്ന് ദിവസം കസ്റ്റഡിയില്‍ കിട്ടണമെന്നായിരുന്നു പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പരവൂര്‍ കോടതി വ്യാഴാഴ്ച വൈകീട്ട് വരെയാണ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. അതുകൊണ്ടുതന്നെ ഇനി മണിക്കൂറുകള്‍ മാത്രമേ പോലീസിന് മുന്നിലുള്ളൂ.